സംസ്ഥാനത്ത് വ്യാപിക്കുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 18വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന് ഇന്നുമുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് വാക്സിന് നല്‍കുന്നത്. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് വാക്സിന് നല്‍കുക. രജിസ്റ്റർ ചെയ്യുന്ന സമയത്ത് തെരഞ്ഞെടുത്ത അതാത് കേന്ദ്രങ്ങളിൽ നിന്നായിരിക്കും വാക്സിൻ ലഭ്യമാവുക.
വാക്സിന് അനുവദിക്കപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാന്‍. വാക്സിനേഷന് കേന്ദ്രത്തില്‍ അപ്പോയിന്മെന്റ് എസ്എംഎസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
COMMENTS