മലപ്പുറം ജില്ലയിൽ നാളെ മെയ് 23 ന് അടിയന്തിര മെഡിക്കൽ സേവങ്ങൾക്ക് മാത്രം അനുമതി നൽകി കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ കോവിഡ് 19 ക്രമതീതമായി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മറ്റു ഇളവുകൾ എല്ലാം തന്നെ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ്.
നിലവിൽ ട്രിപ്പിൾ ലോക്ക് ഡൌൺ നിലനിൽക്കുന്ന സംസ്ഥാനത്തെ ഏക ജില്ലയാണ് മലപ്പുറം. എന്നിരുന്നാലും ആവശ്യവസ്തുക്കളുടെ കടകളും മറ്റും തുറന്ന് പ്രവൃത്തിക്കാനുള്ള അനുമതി ഉണ്ടായിരുന്നു.
ഇന്നും കോവിഡ് നിരക്കിൽ കാര്യമായ കുറവ് ജില്ലയിൽ വരാത്തതാണ് ലോക്ക് ഡൌൺ കർക്കശമാക്കാൻ ഉള്ള തീരുമാനത്തിലേക്ക് നയിച്ചത്. പുതിയ ഉത്തരവ് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമധിയുള്ളു.
ഇന്ന് ജില്ലയിൽ 3932 പേർക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. 4555 പേർക്ക് രോഗം ബേധമായി. 29.94 ശതമാനമാണ് ശനിയാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 47531 പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 65660 പേർ നിരീക്ഷണത്തിലും കഴിയുന്നു. ജില്ലയിൽ ഇതുവരെ 777 പേരാണ് കോവിഡ് ബാധിച്ചു മരണമടഞ്ഞത്.
കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ കാര്യമായ കുറവ് പ്രകടമാകാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലോക്ക് ഡൌൺ കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിലവിൽ മെയ് 30 വരെ ആണ് ജില്ലയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത്.
COMMENTS