സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഫലപ്രദം?

SHARE:

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഫലപ്രദമാകുന്നു എന്ന് സൂചന. ഇന്നലത്തെ പ്രതിദിന കൊവിഡ് കണക്കുകളിൽ നിന്നും ഇത് വ്യക്തമാക്കുന്നു.  ഇന്നലെ 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി കുറഞ്ഞു കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ നേരിയ ആശ്വാസത്തിന് വക നല്‍കുന്നതാണ് ഇന്നലത്തെ കൊവിഡ് കണക്ക്. 30 ശതമാനത്തിന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലെത്തി. അഞ്ച് ദിവസത്തിനിടെ ആദ്യമായി പ്രതിദിന കേസുകള്‍ 30,000ന് താഴെയെത്തി. 4,40,652 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 3686 പേര്‍ ഐസിയുവിലാണ്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടായെന്നതും ആശ്വാസമാണ്.

മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

 പുതുതായി 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4277, എറണാകുളം 3100, പാലക്കാട് 1694, തൃശൂര്‍ 3041, തിരുവനന്തപുരം 2640, കൊല്ലം 2403, കോഴിക്കോട് 2345, കോട്ടയം 1751, ആലപ്പുഴ 1758, കണ്ണൂര്‍ 1566, ഇടുക്കി 1005, പത്തനംതിട്ട 756, വയനാട് 573, കാസര്‍ഗോഡ് 542 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. കണ്ണൂര്‍ 16, തിരുവനന്തപുരം 11, എറണാകുളം, തൃശൂര്‍ 10 വീതം, പാലക്കാട് 9, കൊല്ലം, കാസര്‍ഗോഡ് 8 വീതം, വയനാട് 6, പത്തനംതിട്ട 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2989, കൊല്ലം 1626, പത്തനംതിട്ട 315, ആലപ്പുഴ 2050, കോട്ടയം 2461, ഇടുക്കി 697, എറണാകുളം 4620, തൃശൂര്‍ 2989, പാലക്കാട് 2609, മലപ്പുറം 4050, കോഴിക്കോട് 5179, വയനാട് 495, കണ്ണൂര്‍ 3000, കാസര്‍ഗോഡ് 1216 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,40,652 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,00,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,43,876 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,06,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,117 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

COMMENTS

Name

bahrain,1,covid-19,1,gulf,1,international,2,kerala,8,latest,7,latest news,5,malappuram,1,oman,1,sports,1,technology,1,weather,1,
ltr
item
anywherenews: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഫലപ്രദം?
സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഫലപ്രദം?
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7sgeLW3i9BtgXP7K0jcoEU69jg0T3MadPUCCLXzf6cJRuyU_fiGIkWAQcKY-zN-Y5SMSZLw8clLsrGzCe6iL3hadEnHGwnlUvXIpX13TxHN5PV96K0A2DJacbaGCv5oCWgZInT8KyxSk/s1600/1621226584712744-0.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7sgeLW3i9BtgXP7K0jcoEU69jg0T3MadPUCCLXzf6cJRuyU_fiGIkWAQcKY-zN-Y5SMSZLw8clLsrGzCe6iL3hadEnHGwnlUvXIpX13TxHN5PV96K0A2DJacbaGCv5oCWgZInT8KyxSk/s72-c/1621226584712744-0.png
anywherenews
https://pravasivarthalokam.blogspot.com/2021/05/blog-post.html
https://pravasivarthalokam.blogspot.com/
https://pravasivarthalokam.blogspot.com/
https://pravasivarthalokam.blogspot.com/2021/05/blog-post.html
true
1518167561930066043
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content