ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി ചെൽസി. ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് യൂറോപ്പ് കിരീടത്തിൽ ചെൽസി മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസിയുടെ വിജയം. അറ്റാക്കിങ് മിഡ്ഫീൽഡർ ഹെവിർസ് ആണ് 43 ആം മിനിറ്റിൽ ചെൽസിക്കു വേണ്ടി വിജയ ഗോൾ നേടിയത്.
ഇരു ടീമുകളും ഫൈനൽ പോരാട്ടത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ആദ്യ ഗോൾ നേടിയതിനുശേഷം രണ്ടാം പകുതിയിൽ ഡിഫൻസിൽ ഇറങ്ങിയാണ് ചെൽസി കളിച്ചത്. രണ്ടാംപകുതിയിൽ ഭൂരിഭാഗവും കൗണ്ടർ അറ്റാക്കിനായിയിരുന്നു ചെൽസി ശ്രമിച്ചത്.
അതേസമയം മറുപടി ഗോളിനായി സിറ്റി കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഫിനിഷിങ്ങിലെ അപാകതകൾ സിറ്റിക്ക് വിനയായി. അറ്റാക്കിങ് മിഡ്ഫീൽഡർ ഡി ബ്രൂയിൻ പരിക്കുപറ്റി കളം വിട്ടതും സിറ്റിക്ക് തിരിച്ചടിയായി.
COMMENTS