കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 12 മുതൽ 17 വയസ്സുവരെ പ്രായമുള്ളവർക്കും വാക്‌സിൻ നൽകാൻ അനുമതി നൽകി ബഹ്‌റൈൻ ഗവണ്മെന്റ്. ഫൈസർ -ബയോ ടെക് ന്റെ രണ്ടു ഡോസ് വാക്‌സിൻ ആണ് ഇവർക്കു നൽകുകയെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ ബി എൻ എ റിപ്പോർട്ട് ചെയ്തു.
രക്ഷാകർത്താവിന്റെ സാമീപ്യത്തിലും അനുമതിയോടെയും മാത്രമേ ഇത്തരം പ്രായകാർക്ക് വാക്‌സിൻ നൽകുകയുള്ളു.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള വിദക്തരുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രാലയം ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും ബി എൻ എ പറയുന്നു.
നിലവിൽ ചൈനയുടെ സിനോഫ്രം,ഫൈസർ ബിയോടെക്കിന്റെ എസ് ഇ, അസ്ട്രാസിനെക പി എൽ സി, ജോൺസൺ ആൻഡ് ജോൺസൺ, റഷ്യയുടെ സ്പുഡ്‌നിക് ആൻഡ് സ്പുഡ്‌നിക് ലൈറ്റ് എന്നീ ആറു വാക്‌സിനുകൾക്കാണ് ബഹ്‌റൈനിൽ ഉപയോഗത്തിന് അനുമതിയുള്ളത്.
COMMENTS