കോവിഡ് രൂക്ഷമായതിനു പിന്നാലെ കേരളത്തിൽ രണ്ടിടങ്ങളിലായി ബ്ലാക്ക് ഫംഗസ് രോഗവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്തും കൊല്ലത്തും ആണ് ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തത്.
മലപ്പുറം തിരൂർ ഏഴൂർ സ്വദേശി വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62) ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഏപ്രിൽ 25 ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിതീകരിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കലശലായ തലവേദനയേയും കണ്ണ് മരവിപ്പിനെയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. കണ്ണിൽ നിന്നും തലച്ചോറിലേക്ക് ഫംഗസ് വ്യാപിക്കാതിരിക്കാൻ അടിയന്തിര ശാസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്തു.
സമാനമായ രീതിയിൽ ഇന്നലെ കൊല്ലം പൂയപ്പള്ളി സ്വദേശിയായ 42 കാരിക്ക് രോഗം സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
സംസ്ഥാനത്തു ഇതിനു മുന്നേയും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നാണ് ആരോഗ്യ വിധക്തർ വിലയിരുത്തുന്നത്.
COMMENTS